ബാംഗ്ലൂര്‍: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ദിവ്യ സാന്നിധ്യത്തില്‍ രണ്ടു ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിന് ബാംഗ്ലൂരുവിലെ ജ്ഞാനഭാരതി സെക്കന്‍ഡ് സ്റ്റേജിലെ ബ്രഹ്മസ്ഥാനത്ത് തുടക്കമായി. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ അമ്മ, ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അമ്മ അറിവിന്റെ ജ്യോതിയാണെന്നും ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. അമ്മയുടെ സാമീപ്യം തന്നെ അനുഗ്രഹമാണ്. കര്‍ണാകയുടെ അഭിവൃദ്ധിക്കും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും അമ്മയുടെ പദ്ധതികള്‍ ഒരോന്നും മഹത്തരമാണെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
Read more at: https://janamtv.com/81067416/