മാതാ അമൃതാനന്ദമയിക്കൊപ്പം പാട്ടുപാടി സമയം ചിലവിട്ട് ഗായിക വൈക്കം വിജയലക്ഷ്മി. ഇരുവരും പാട്ടുപാടുന്ന വിഡിയോ അമൃതാനന്ദ മയി പങ്കുവച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്….
‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനം വിജയലക്ഷ്മി പാടുമ്പോൾ അമൃതാനന്ദ മയിയും കൂടെ പാടുന്നത് കൂടെ പാടുന്നത് വിഡിയോയിൽ കാണാം. ഗായികയുടെ കവിളിൽ നുള്ളിക്കൊണ്ടാണ് അമൃതാനന്ദമയി അഭിനന്ദിച്ചത്. ‘അമ്മയും കൂടെ പാടിയത് സന്തോഷമായി’ എന്ന് വിജയലക്ഷ്മി പറയുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ഇരുവരും ചേർന്ന് ദുർഗ ഭവാനി മാ’ എന്ന ഗാനവും ആലപിക്കുന്നുണ്ട്.
Read more at: https://www.manoramaonline.com/music/music-news/2026/10/01/mata-amritanandamayi-sings-with-vaikom-vijayalakshmi.html