രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബർ 8ന് അമൃതാനന്ദമയി മഠത്തിൽ എത്തും. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിൽ വരുന്നത് . അമ്മയുമായി കൂടിക്കാഴ്ച നടത്തിയശേഷം മഠത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പുതിയ മൂന്ന് സംരംഭങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കും. ഗ്രാമീണ ശുദ്ധജല ലഭ്യത, ഗ്രാമീണശുചിത്വം, പാവപ്പെട്ടവർക്കുള്ള സൗജന്യ ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ പുതിയ ജീവകാരുണ്യ പ്രവർത്തനങ്ങളായ സംരംഭങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഇതിനകം ഇന്ത്യയിലാകമാനം 47,000 വീടുകൾ ഭവനരഹിതർക്കായി മഠം നിർമിച്ച് കൊടുത്തിട്ടുണ്ട്, കൂടാതെ 41 ലക്ഷത്തിൽ കൂടുതൽ രോഗികൾക്ക് സൗജന്യ വൈദ്യസഹായം നൽകിയിട്ടുണ്ട ്.
വിധവകൾക്കും ശാരീരികാവശതകൾ അനുഭവിക്കുന്നവർക്കുമായി പെൻഷൻ, 50000 ദരിദ്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ , 2001 മുതൽക്ക് 475 കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്നിങ്ങനെ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മഠം ഏറ്റെടുത്ത് നടപ്പാക്കി.
പാവപ്പെട്ടവരേയും പരസഹായം ആവശ്യമുള്ളവരെയും ഈശ്വരനെ പോലെ കണ്ട ിട്ട് അവർക്ക് സേവനം നൽകുന്നതാണ് യഥാർഥ ഈശ്വര സേവയെന്നാണ് അമൃതാനന്ദമയി ദേവിയുടെ സന്ദേശമെന്ന് അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. മഠത്തിന്റെ സമസ്ത ജീവകാരുണ്യ പ്രവർത്തനങ്ങളും അമ്മയുടെ ഈ സന്ദേശം മുൻനിർത്തി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുള്ള പ്രത്യക്ഷ പ്രതികരണമെന്ന നിലയിൽ ആരംഭിച്ചതാണെന്നും സ്വാമി കൂട്ടിച്ചേർത്തു