(അമല ഭാരതം പ്രവര്‍ത്തകര്‍ക്കായി ഫ്രാന്‍സില്‍ നിന്നും അമ്മ അയച്ച സന്ദേശം 5/11/2010 ) ഓം നമഃശിവായ ഓമന മക്കളേ, നിസ്സ്വാര്‍ത്ഥമനോഭാവത്തോടെ മക്കള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ സന്തോഷംകൊണ്ടു് അമ്മയുടെ ഹൃദയം നിറഞ്ഞു. ഓടിവന്നു് എല്ലാ മക്കളെയും കെട്ടിപ്പിടിക്കണമെന്നു തോന്നി. ഈ മാതൃക നമ്മുടെ നാടിനു പുതിയൊരുണര്‍വു പകര്‍ന്നു നല്കും എന്നു് അമ്മ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ പാതയിലെ മുള്ളെടുത്തു് മാറ്റുന്നവരാണു സ്വന്തം പാതയില്‍ പുഷ്പം വിടര്‍ത്തുന്നതു്. അമ്മ പറയാറില്ലേ, നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല. ഒരു ശൃംഖലയുടെ കണ്ണികളാണു്. […]