പൊതുജനശ്രദ്ധയ്ക്കു്

നാം ചെയ്യേണ്ടതെന്തെന്നാല്‍
1. മാലിന്യങ്ങളും ഉപയോഗശൂന്യവസ്തുക്കളും പുറത്തു വലിച്ചെറിയാതിരിക്കുക. അവ ശേഖരിക്കാനുള്ള വീപ്പകളില്‍ നിക്ഷേപിക്കുക.
2. പൊതുസ്ഥലങ്ങളിലും പൊതുവഴികളിലും മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക, തുപ്പാതിരിക്കുക.
3. രണ്ടു തൂവാലകള്‍ കൈവശം വച്ചു്, ഒന്നു്, സാധാരണ ഉപയോഗത്തിനും മറ്റൊന്നു്, അത്യാവശ്യം വന്നാല്‍ തുപ്പാനും ഉപയോഗിക്കുക. ഇങ്ങനെ ഉപയോഗിച്ച തൂവാലകള്‍ സോപ്പിട്ടു കഴുകി വീണ്ടും ഉപയോഗിക്കുക.
4. പ്ലാസ്റ്റിക്ക്‌സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
5. മാലിന്യനിര്‍മ്മാര്‍ജ്ജനത്തോടൊപ്പം മാലിന്യസംസ്‌കരണത്തിനും പൊതുവായ പരിസ്ഥിതിസംരക്ഷണത്തിനും ഊന്നല്‍ നല്കുക

“വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ നമ്മള്‍ സുന്ദരിമാരെ അണിനിരത്താറുണ്ട്. പുറത്തേക്കിറങ്ങിയാല്‍ അവര്‍ കാണുന്നത് അഴുക്കുനിറഞ്ഞ നമ്മുടെ മാതൃഭൂമിയേയാണ്. യഥാര്‍ത്ഥത്തില്‍ സുന്ദരിയായ ഭാരതത്തെ കാണാനാണ് അവര്‍ വരുന്നത്. അതു നാം മനസ്സിലാക്കുന്നില്ല. നമ്മുടെ അമ്മയായ ഭാരതഭൂമി ഇന്ന് കുഷ്‍ഠം ബാധിച്ചവളെപ്പോലെ ആയിരിക്കുന്നു. ഈ അമ്മയുടെ ശുചിത്വവും സൗന്ദര്യവും ആരോഗ്യവുമാണ് നമ്മള്‍ ആദ്യം വീണ്ടെടുക്കേണ്ടത്.” — അമ്മ

Leave a Reply