ഭാരതഭൂമിയിതല്ലോ!…..ഇന്ന് മാലിന്യപൂരിതമല്ലോ! കോടികള്‍ പാഴിലാക്കുന്നു…നമ്മള്‍ ടൂറിസം ഭദ്രമാക്കുന്നു വാഹനബാഹുല്യമേറി……നാട്ടില്‍ ഫാക്ടറി വര്‍ദ്ധിതമായി കാടുകള്‍ നാടുകളായി……വായു ദുര്‍ഗന്ധപൂരിതമായി മാലിന്യമങ്ങോട്ടൊഴുക്കി……പുണ്യ ഗംഗയും കണ്ണീരൊഴുക്കി വ്യാധികളേറുകയായി……മര്‍ത്ത്യ ജീവിതം താറുമാറായി ശുദ്ധിയാണാത്മസ്വരൂപം……മന: ശുദ്ധിയാല്‍സാക്ഷാത്കരിക്കാം നിസ്വാര്‍ത്ഥ സേവനംചെയ്യാം……ചിത്ത കന്മഷമെല്ലാമകറ്റാം മാലിന്യം സംസ്‌കരിച്ചീടാം……പരി ശുദ്ധിതന്‍ ബോധം പരത്താം ഭാരതം നിര്‍മ്മലമാക്കാം……ആര്‍ക്കും ഭാവിയെ ഭാസുരമാക്കാം. – അഭേദാമൃത

പ്രപഞ്ചപുത്രിയാം ഭാരതാംബ നമ്മുടെ പുണ്യമാം പെറ്റമ്മ നാനാതരത്തിലെ മക്കളെയെന്നും മാറോടണച്ചിടും നല്ലമ്മ അമ്മയ്ക്കു നാമെന്തു നല്‍കി? ആ ധന്യ ജനനിയ്ക്കു നാമെന്തു നല്‍കി? അമ്മതന്‍ നന്മകള്‍ എല്ലാമെടുത്തിട്ടു തിന്മകള്‍ ഓരോന്നായ് നല്‍കി. ആടയലങ്കാരമായ മരങ്ങളെ വെട്ടി നിരത്തി വിവസ്ര്തയാക്കി വെള്ളിയരഞ്ഞാണമാകും നദികളോ ഓടയേക്കാള്‍ അശുദ്ധമാക്കി. മാരകമാക്കും വിഷപ്പുക പരത്തി ചുറ്റും ദുര്‍ഗന്ധത്തില്‍ ഇരുള്‍ പരത്തി നന്മകള്‍ ഓരോന്നായ് പോക്കിടുന്നു മനുഷ്യാ നീ ഇഞ്ചിഞ്ചായ് കൊന്നിടുന്നു. മക്കളാം നമ്മുടെ വേണ്ടായ്മകള്‍ പേറി പേശിതളരുന്ന ഭാരതാംബ നാശം വിതച്ചു നിത്യനാശം […]

എന്തു മനോഹരമെന്‍ ലോകം എന്തു മനോഹരമെന്‍ ദേശം നമ്മുടെ നാട്ടിന്‍ നന്മയ്ക്കായ് പൊരുതാം നമ്മള്‍ക്കൊരുമിച്ച്. നോക്കൂ കൂട്ടരെ നമുക്കു ചുറ്റും മാലിന്യങ്ങള്‍ നിറയുന്നു വിഷയമാക്കും മാലിന്യത്തെ എറിയരുതേ നാടിന്‍ നാശത്തിനായ് നമ്മള്‍ എറിയും പാഴ്‌വസ്തുക്കള്‍ നമുക്കു തന്നെ ആപത്ത് നമ്മള്‍ കളയും പാഴ്‌വസ്തുവിനെ എടുക്കാം നമ്മള്‍ക്കൊരുമിച്ച് പൂമ്പാറ്റകളായ് പാറിനടക്കും ദേവാലയമീ പൂവാടി കളങ്കപ്പെടുത്താന്‍ നോക്കുന്നവരെ തിരുത്താം നമ്മള്‍ക്കൊരുമിച്ച് അമ്മ ചൊല്ലും ഈ വാക്കുകളാല്‍ സുന്ദരിയാം ഭാരതാംബയെ നോവിക്കരുതേ ഇനി നമ്മള്‍ ദ്രോഹിക്കരുതേ ഇനിയാരും ഉണരേണം നാം ഉണരേണം […]

അമൃതപുരി 22/11/2010 അമലഭാരതം പദ്ധതിയുടെ ഭാഗമായി നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്‍ഷ്യം മുന്‍ നിര്‍ത്തി എല്ലാ മാസത്തിലെയും നാലാം ഞായറാഴ്ച ശുചിത്വദിനമായി ആചരിക്കുവാന്‍ മാതാ അമൃതാനന്ദമയീ മഠം തീരുമാനിച്ചു. എല്ലാവരും അന്നേ ദിവസം ഒരു മണിക്കൂര്‍ നേരമെങ്കിലും പരിസരശുചീകരണയജ്ഞത്തില്‍ പങ്കാളികളാവുക എന്നതാണു് ഈ പദ്ധതി യിലൂടെ ഉദ്ദേശിക്കുന്നതു്. ഇതിന്‍റെ പ്രാരംഭഘട്ടമായി നവംബര്‍ 28, നാലാം ഞായറാഴ്ച ഒരു മണിക്കൂര്‍ നേരം കേരളത്തിലെ ഒരു ലക്ഷം കുടുംബങ്ങള്‍ അവരവരുടെ ഗൃഹപരിസരവും സമീപമുള്ള പൊതുവഴിയും വൃത്തിയാക്കും. കൂടാതെ പൊതുജനപങ്കാളിത്തത്തോടുള്ള കൂട്ടായ്മകള്‍ […]

മുതിര്‍ന്നവരുടെ തെറ്റായ പ്രവൃത്തികളിലൂടെ ഭാവിയില്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തിന്റെ ഭവിഷ്യത്തു് അനുഭവിക്കേണ്ടതു് ഇന്നത്തെ ഇളം തലമുറയാണു്. അതിനാല്‍ ശുചിത്വബോധത്തിന്‍റെയും പരിസരശുചിത്വത്തിന്‍റെയും അനിവാര്യതയെക്കുറിച്ചു മുതിര്‍ന്ന തലമുറയെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി അമൃതവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനം ശുചിത്വദിനമായി ആചരിക്കുന്നു. അമലഭാരതം ശുചിത്വദിനാചരണത്തിന്‍റെ ഭാഗമായി നവംബര്‍ 15ന് തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ ശുചിത്വദിനറാലി നടത്തും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിലൂടെയും മറ്റും ഉണ്ടാകുന്ന പരിസരമലിനീകരണവും അതുമൂലം ഉണ്ടാകുന്ന പകര്‍വ്വവ്യാധികളെയും ഭവിഷ്യത്തുകളെയും കുറിച്ചു പൊതുജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിന്‍റെ ഭാഗമായി, സംസ്ഥാനത്തെ ബസ്സ്റ്റാന്‍ഡുകളിലെ യാത്രക്കാര്‍ക്കു് അമൃതവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തൂവാലകള്‍ വിതരണം ചെയ്യും. പൊതുസ്ഥലങ്ങളില്‍ […]

പൊതുസ്ഥലങ്ങള്‍ മലിനമാകാതിരിക്കാനും‍ പരിസരശുചിത്വം‍ പാലിക്കുവാനും‍ മാതാ അമ്യതാനന്ദമയീ ദേവി നടത്തുന്ന അമലഭാരതം‍ ശുചീകരണ പരിപാടികള്‍ക്ക് വിദ്യാലയ തലങ്ങളില്‍ തുടക്കം‍ കുറിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലെ ആശ്രമ സ്ഥാപനങ്ങളിലും‍ അമ്യത വിദ്യാലയങ്ങളിലും‍ പ്രതിജ്ഞ ചൊല്ലികൊണ്ടാണ് തുടക്കം‍ കുറിച്ചത്.ഇതിനോടനുബന്ധിച്ചു ലഘുലേഖയുടെ വിതരണവും‍ നടന്നു. നവംബര്‍ 15ന് ശുചിത്വബോധവല്കരണ ജാഥകള്‍ എല്ലാ അമൃത വിദ്യാലയങ്ങളിലും നടത്തും.

(അമല ഭാരതം പ്രവര്‍ത്തകര്‍ക്കായി ഫ്രാന്‍സില്‍ നിന്നും അമ്മ അയച്ച സന്ദേശം 5/11/2010 ) ഓം നമഃശിവായ ഓമന മക്കളേ, നിസ്സ്വാര്‍ത്ഥമനോഭാവത്തോടെ മക്കള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ സന്തോഷംകൊണ്ടു് അമ്മയുടെ ഹൃദയം നിറഞ്ഞു. ഓടിവന്നു് എല്ലാ മക്കളെയും കെട്ടിപ്പിടിക്കണമെന്നു തോന്നി. ഈ മാതൃക നമ്മുടെ നാടിനു പുതിയൊരുണര്‍വു പകര്‍ന്നു നല്കും എന്നു് അമ്മ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ പാതയിലെ മുള്ളെടുത്തു് മാറ്റുന്നവരാണു സ്വന്തം പാതയില്‍ പുഷ്പം വിടര്‍ത്തുന്നതു്. അമ്മ പറയാറില്ലേ, നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല. ഒരു ശൃംഖലയുടെ കണ്ണികളാണു്. […]

ദേശീയരാജപാതയുടെ ശുചീകരണം ഏറ്റെടുത്തു കൊണ്ടാണ് അനന്തപുരിയിലെ അമ്മയുടെ മക്കള്‍ കൈരളീദേവിയുടെ അന്‍പത്തിനാലാം ജന്മദിനപ്പുലരിയ്ക്ക് വഴിതെളിച്ചത്. കുടുംബശ്രീ അംഗങ്ങളും സര്‍ക്കാരിന്‍റെ സ്വയംഭരണ സ്ഥാപനങ്ങളും യഥാശക്തി മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തി വരുന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി മേഖലകള്‍ ഒഴിച്ചു നിര്‍ത്തികൊണ്ട് ദേശീയപാതയില്‍ മഠം മാലിന്യശേഖരണത്തിന് വീപ്പകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്ന 13 ശുചീകരണമേഖലകള്‍ മുന്‍കൂട്ടി നിര്‍ണ്ണയിച്ച് ഒക്‌ടോബര്‍ 31ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ആശ്രമത്തില്‍ നിന്ന് രണ്ട് സ്‌കൂള്‍ ബസുകളിലായി നൂറോളം സന്നദ്ധസേവകര്‍ പുറപ്പെട്ടു. യാത്രപുറപ്പെടുന്നതിന് മുന്‍പു തന്നെ ഓരോ വ്യക്തിയും എവിടെ ഇറങ്ങണമെന്നും […]

അമലഭാരതം എന്ന ബൃഹദ്പദ്ധതിക്കു ഈ വരുന്ന നവംബര്‍ ഒന്നിനു് കേരളം മുഴുവനും തുടക്കംകുറിക്കുകയാണു്. 2010 ഒക്ടോബര്‍ 31-ന് കേരളത്തിന്‍റെ പതിനാലു ജില്ലകളിലുള്ള അന്‍പത്തിനാലിലധികം പൊതുസ്ഥലങ്ങളെ അമലഭാരതം സന്നദ്ധസേവകര്‍ സാമൂഹിക സഹകരണത്തോടെ മാലിന്യമുക്തമാക്കിത്തീര്‍ക്കുന്ന ശുചീകരണപ്രവര്‍ത്തനത്തിന്‍റെ പൂര്‍ത്തീകരണത്തോടെയായിരിക്കും അന്‍പത്തിനാലാമതു കേരളപ്പിറവിദിനം വന്നെത്തുക. തുടര്‍ന്നുള്ള നാളുകളിലെ അമലഭാരതം പ്രവര്‍ത്തനങ്ങളുടെ മുന്നോടിയും പ്രചോദനവും എന്ന നിലയിലാണു് ഈ ആദ്യസംരംഭം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതു്.