ദേശീയരാജപാതയുടെ ശുചീകരണം ഏറ്റെടുത്തു കൊണ്ടാണ് അനന്തപുരിയിലെ അമ്മയുടെ മക്കള്‍ കൈരളീദേവിയുടെ അന്‍പത്തിനാലാം ജന്മദിനപ്പുലരിയ്ക്ക് വഴിതെളിച്ചത്. കുടുംബശ്രീ അംഗങ്ങളും സര്‍ക്കാരിന്‍റെ സ്വയംഭരണ സ്ഥാപനങ്ങളും യഥാശക്തി മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തി വരുന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി മേഖലകള്‍ ഒഴിച്ചു നിര്‍ത്തികൊണ്ട് ദേശീയപാതയില്‍ മഠം മാലിന്യശേഖരണത്തിന് വീപ്പകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്ന 13 ശുചീകരണമേഖലകള്‍ മുന്‍കൂട്ടി നിര്‍ണ്ണയിച്ച് ഒക്‌ടോബര്‍ 31ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ആശ്രമത്തില്‍ നിന്ന് രണ്ട് സ്‌കൂള്‍ ബസുകളിലായി നൂറോളം സന്നദ്ധസേവകര്‍ പുറപ്പെട്ടു. യാത്രപുറപ്പെടുന്നതിന് മുന്‍പു തന്നെ ഓരോ വ്യക്തിയും എവിടെ ഇറങ്ങണമെന്നും […]