ഭാരതഭൂമിയിതല്ലോ!…..ഇന്ന് മാലിന്യപൂരിതമല്ലോ! കോടികള്‍ പാഴിലാക്കുന്നു…നമ്മള്‍ ടൂറിസം ഭദ്രമാക്കുന്നു വാഹനബാഹുല്യമേറി……നാട്ടില്‍ ഫാക്ടറി വര്‍ദ്ധിതമായി കാടുകള്‍ നാടുകളായി……വായു ദുര്‍ഗന്ധപൂരിതമായി മാലിന്യമങ്ങോട്ടൊഴുക്കി……പുണ്യ ഗംഗയും കണ്ണീരൊഴുക്കി വ്യാധികളേറുകയായി……മര്‍ത്ത്യ ജീവിതം താറുമാറായി ശുദ്ധിയാണാത്മസ്വരൂപം……മന: ശുദ്ധിയാല്‍സാക്ഷാത്കരിക്കാം നിസ്വാര്‍ത്ഥ സേവനംചെയ്യാം……ചിത്ത കന്മഷമെല്ലാമകറ്റാം മാലിന്യം സംസ്‌കരിച്ചീടാം……പരി ശുദ്ധിതന്‍ ബോധം പരത്താം ഭാരതം നിര്‍മ്മലമാക്കാം……ആര്‍ക്കും ഭാവിയെ ഭാസുരമാക്കാം. – അഭേദാമൃത
പ്രപഞ്ചപുത്രിയാം ഭാരതാംബ നമ്മുടെ പുണ്യമാം പെറ്റമ്മ നാനാതരത്തിലെ മക്കളെയെന്നും മാറോടണച്ചിടും നല്ലമ്മ അമ്മയ്ക്കു നാമെന്തു നല്‍കി? ആ ധന്യ ജനനിയ്ക്കു നാമെന്തു നല്‍കി? അമ്മതന്‍ നന്മകള്‍ എല്ലാമെടുത്തിട്ടു തിന്മകള്‍ ഓരോന്നായ് നല്‍കി. ആടയലങ്കാരമായ മരങ്ങളെ വെട്ടി നിരത്തി വിവസ്ര്തയാക്കി വെള്ളിയരഞ്ഞാണമാകും നദികളോ ഓടയേക്കാള്‍ അശുദ്ധമാക്കി. മാരകമാക്കും വിഷപ്പുക പരത്തി ചുറ്റും ദുര്‍ഗന്ധത്തില്‍ ഇരുള്‍ പരത്തി നന്മകള്‍ ഓരോന്നായ് പോക്കിടുന്നു മനുഷ്യാ നീ ഇഞ്ചിഞ്ചായ് കൊന്നിടുന്നു. മക്കളാം നമ്മുടെ വേണ്ടായ്മകള്‍ പേറി പേശിതളരുന്ന ഭാരതാംബ നാശം വിതച്ചു നിത്യനാശം […]
എന്തു മനോഹരമെന്‍ ലോകം എന്തു മനോഹരമെന്‍ ദേശം നമ്മുടെ നാട്ടിന്‍ നന്മയ്ക്കായ് പൊരുതാം നമ്മള്‍ക്കൊരുമിച്ച്. നോക്കൂ കൂട്ടരെ നമുക്കു ചുറ്റും മാലിന്യങ്ങള്‍ നിറയുന്നു വിഷയമാക്കും മാലിന്യത്തെ എറിയരുതേ നാടിന്‍ നാശത്തിനായ് നമ്മള്‍ എറിയും പാഴ്‌വസ്തുക്കള്‍ നമുക്കു തന്നെ ആപത്ത് നമ്മള്‍ കളയും പാഴ്‌വസ്തുവിനെ എടുക്കാം നമ്മള്‍ക്കൊരുമിച്ച് പൂമ്പാറ്റകളായ് പാറിനടക്കും ദേവാലയമീ പൂവാടി കളങ്കപ്പെടുത്താന്‍ നോക്കുന്നവരെ തിരുത്താം നമ്മള്‍ക്കൊരുമിച്ച് അമ്മ ചൊല്ലും ഈ വാക്കുകളാല്‍ സുന്ദരിയാം ഭാരതാംബയെ നോവിക്കരുതേ ഇനി നമ്മള്‍ ദ്രോഹിക്കരുതേ ഇനിയാരും ഉണരേണം നാം ഉണരേണം […]