എന്തു മനോഹരമെന്‍ ലോകം
എന്തു മനോഹരമെന്‍ ദേശം
നമ്മുടെ നാട്ടിന്‍ നന്മയ്ക്കായ്
പൊരുതാം നമ്മള്‍ക്കൊരുമിച്ച്.

നോക്കൂ കൂട്ടരെ നമുക്കു ചുറ്റും
മാലിന്യങ്ങള്‍ നിറയുന്നു
വിഷയമാക്കും മാലിന്യത്തെ
എറിയരുതേ നാടിന്‍ നാശത്തിനായ്

നമ്മള്‍ എറിയും പാഴ്‌വസ്തുക്കള്‍
നമുക്കു തന്നെ ആപത്ത്
നമ്മള്‍ കളയും പാഴ്‌വസ്തുവിനെ
എടുക്കാം നമ്മള്‍ക്കൊരുമിച്ച്

പൂമ്പാറ്റകളായ് പാറിനടക്കും
ദേവാലയമീ പൂവാടി
കളങ്കപ്പെടുത്താന്‍ നോക്കുന്നവരെ
തിരുത്താം നമ്മള്‍ക്കൊരുമിച്ച്

അമ്മ ചൊല്ലും ഈ വാക്കുകളാല്‍
സുന്ദരിയാം ഭാരതാംബയെ
നോവിക്കരുതേ ഇനി നമ്മള്‍
ദ്രോഹിക്കരുതേ ഇനിയാരും

ഉണരേണം നാം ഉണരേണം
മാതാവാം ഭാരതത്തിനെ
സുന്ദരിയാക്കാന്‍ ഉണരേണം

അണിചേരാം നമുക്കണിചേരാം
ഒത്തൊരുമിച്ച് അണിചേരാം
അമലഭാരതത്തിനായ് അണിചേരാം

– സരിത, എറണാകുളം