ഭാരതഭൂമിയിതല്ലോ!…..ഇന്ന്
മാലിന്യപൂരിതമല്ലോ!
കോടികള്‍ പാഴിലാക്കുന്നു…നമ്മള്‍
ടൂറിസം ഭദ്രമാക്കുന്നു

വാഹനബാഹുല്യമേറി……നാട്ടില്‍
ഫാക്ടറി വര്‍ദ്ധിതമായി
കാടുകള്‍ നാടുകളായി……വായു
ദുര്‍ഗന്ധപൂരിതമായി

മാലിന്യമങ്ങോട്ടൊഴുക്കി……പുണ്യ
ഗംഗയും കണ്ണീരൊഴുക്കി
വ്യാധികളേറുകയായി……മര്‍ത്ത്യ
ജീവിതം താറുമാറായി

ശുദ്ധിയാണാത്മസ്വരൂപം……മന:
ശുദ്ധിയാല്‍സാക്ഷാത്കരിക്കാം
നിസ്വാര്‍ത്ഥ സേവനംചെയ്യാം……ചിത്ത
കന്മഷമെല്ലാമകറ്റാം

മാലിന്യം സംസ്‌കരിച്ചീടാം……പരി
ശുദ്ധിതന്‍ ബോധം പരത്താം
ഭാരതം നിര്‍മ്മലമാക്കാം……ആര്‍ക്കും
ഭാവിയെ ഭാസുരമാക്കാം.

– അഭേദാമൃത