കൊച്ചി: 28-11-2010
മാതാ അമ്യതാനന്ദമയീ മഠം‍ നടപ്പാക്കുന്ന അമലഭാരതം‍ പദ്ധതിയുടെ മൂവായിരത്തോളം‍ വരുന്ന സന്നദ്ധ സേവകര്‍ കളക്ടറേറ്റ് ശുചീകരിച്ചു പുതുമുഖം‍ സമ്മാനിച്ചു. ഒന്‍പതേക്കറോളം‍ വരുന്ന കളക്ടറേറ്റ് അങ്കണം‍ വ്യത്തിയാക്കിയ സൈന്യം‍ അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലെ കക്കൂസുള്‍പ്പെടെ പൊതുസ്ഥലങ്ങളെല്ലാം‍ ശുചിയാക്കിയാണ് മടങ്ങിയത്. പുലര്‍ച്ചെ ആറെ മുപ്പതിനു എത്തിയ സം‍ഘം‍ പ്രയത്നം‍ അവസാനിപ്പിച്ചത് വൈകീട്ട് അഞ്ചരയോടെയാണ്. ഇതു ഉപയോഗിക്കുന്ന പൊതുജനങ്ങളുടേയും‍ ഉദ്യോഗസ്ഥരുടേയും‍ കണ്ണുതുറപ്പിക്കുന്നതായിരുന്നു അമലഭാരതത്തിന്‍റെ പ്രയത്നം‍.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ പൗരനും‍ മഠത്തിന്‍റെ ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളായി മാത്യകയാവണമെന്നു ജില്ലാ കളക്ടര്‍ ഡോ:എം. ബീന പറഞ്ഞു.