അമലഭാരതം എന്ന ബൃഹദ്പദ്ധതിക്കു ഈ വരുന്ന നവംബര്‍ ഒന്നിനു് കേരളം മുഴുവനും തുടക്കംകുറിക്കുകയാണു്. 2010 ഒക്ടോബര്‍ 31-ന് കേരളത്തിന്‍റെ പതിനാലു ജില്ലകളിലുള്ള അന്‍പത്തിനാലിലധികം പൊതുസ്ഥലങ്ങളെ അമലഭാരതം സന്നദ്ധസേവകര്‍ സാമൂഹിക സഹകരണത്തോടെ മാലിന്യമുക്തമാക്കിത്തീര്‍ക്കുന്ന ശുചീകരണപ്രവര്‍ത്തനത്തിന്‍റെ പൂര്‍ത്തീകരണത്തോടെയായിരിക്കും അന്‍പത്തിനാലാമതു കേരളപ്പിറവിദിനം വന്നെത്തുക. തുടര്‍ന്നുള്ള നാളുകളിലെ അമലഭാരതം പ്രവര്‍ത്തനങ്ങളുടെ മുന്നോടിയും പ്രചോദനവും എന്ന നിലയിലാണു് ഈ ആദ്യസംരംഭം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതു്.